Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Holidays

Thrissur

തിരുനാളുകൾ

പാ​റേ​ക്കാ​ട്ടു​ക​ര സെ​ന്‍റ് മേ​രീ​സ് പള്ളി

പാ​റേ​ക്കാ​ട്ടു​ക​ര: പാ​റേ​ക്കാ​ട്ടു​ക​ര സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ല്‍ പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ ഊ​ട്ടു​തി​രു​നാ​ള്‍ നാ​ളെ. തി​രു​നാ​ളി​ന്‍റെ കൊ​ടി​യേ​റ്റു​ക​ര്‍​മം മോ​ണ്‍. വി​ല്‍​സ​ന്‍ ഈ​ര​ത്ത​റ നി​ര്‍​വ​ഹി​ച്ചു. ഇ​ന്നു രാ​വി​ലെ 6.30ന് ​ല​ദീ​ഞ്ഞ്, നൊ​വേ​ന, ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി, പ്ര​സു​ദേ​ന്തി​വാ​ഴ്ച, രൂ​പം എ​ഴു​ന്ന​ള്ളി​പ്പ് എ​ന്നി​വ​യ്ക്ക് ഫാ. ​റോ​യ്‌​സ് ക​ള​പ്പ​റ​മ്പി​ല്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.

തി​രു​നാ​ള്‍ ദി​ന​മാ​യ നാ​ളെ രാ​വി​ലെ 6.30ന് ​ദി​വ്യ​ബ​ലി, തു​ട​ര്‍​ന്ന് 8.30ന് ​വ​ള എ​ഴു​ന്ന​ള്ളി​പ്പ്. 9.30ന് ​ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​ക്ക് ഫാ. ​ബെ​ന​റ്റ് എ​ടാ​ട്ടു​കാ​ര​ന്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​റി​ജോ​യ് പ​ഴ​യാ​റ്റി​ല്‍ സ​ന്ദേ​ശം ന​ല്‍​കും. തു​ട​ര്‍​ന്ന് തി​രു​നാ​ള്‍ പ്ര​ദ​ക്ഷി​ണം, ഊ​ട്ടു​നേ​ര്‍​ച്ച എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും.

വൈ​കീ​ട്ട് ആ​റി​ന് ഇ​ട​വ​ക​യി​ലെ ക​ലാ​പ്ര​തി​ഭ​ക​ള്‍ അ​ണി​നി​ര​ക്കു​ന്ന ക​ലാ​സ​ന്ധ്യ. ജൂ​ണ്‍ ഒ​ന്നി​ന് രാ​വി​ലെ 6.30ന് ​ദി​വ്യ​ബ​ലി​യും പ​രേ​ത​ര്‍​ക്കു​വേ​ണ്ടി​യു​ള്ള തി​രു​ക​ര്‍​മ​ങ്ങ​ളും ഉ​ണ്ടാ​യി​രി​ക്കും.

തി​രു​നാ​ളി​ന്‍റെ വി​ജ​യ​ത്തി​നാ​യി വി​കാ​രി ഫാ. ​ജോ​ര്‍​ജി തേ​ല​പ്പി​ള്ളി, കൈ​ക്കാ​ര​ന്മാ​രാ​യ ഡൊ​മി​നി ക​ണ്ണം​മ്പി​ള്ളി, മാ​ട​മ്പി രാ​ജു രെ​ജി, ജെ​റി​ന്‍ കാ​വു​ങ്ങ​ല്‍, തി​രു​നാ​ള്‍ പ്ര​സു​ദേ​ന്തി നി​ക്‌​സ​ന്‍ ചോ​നേ​ട​ന്‍, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ സി​ജോ കാ​രാ​ത്ര, ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ര്‍ ഡെ​റി​ന്‍ പ്ലാ​ക്ക​ല്‍, ഊ​ട്ടു​നേ​ര്‍​ച്ച ക​ണ്‍​വീ​ന​ര്‍ സ​ണ്ണി ക​ണ്ണം​മ്പി​ള്ളി, ഊ​ട്ടു​നേ​ര്‍​ച്ച ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ര്‍ ജോ​ര്‍​ജ് ചോ​നേ​ട​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​പു​ല​മാ​യ ക​മ്മി​റ്റി പ്ര​വ​ര്‍​ത്തി​ക്കു​ന്നു.

`ന​ന്തി​ക്ക​ര സെ​ന്‍റ് മേ​രീ​സ് പ​ള്ളി​

ന​ന്തി​ക്ക​ര: സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ല്‍ പ​രി​ശു​ദ്ധ ക​ന്യ​കാമ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ളി​ന് കൊ​ടി​യേ​റി. വി​കാ​രി ഫാ. ​വി​ല്‍​സ​ന്‍ പെ​രേ​പ്പാ​ട​ന്‍ കൊ​ടി​യേ​റ്റുക​ര്‍​മം നി​ര്‍​വ​ഹി​ച്ചു. ഇ​ന്നും നാ​ളെ​യു​മാ​ണ് തി​രു​നാ​ള്‍ ആ​ഘോ​ഷി​ക്കു​ന്ന​ത്. ഇ​ന്നു ന​ട​ക്കു​ന്ന അ​മ്പ് തി​രു​നാ​ളി​ല്‍ രാ​വി​ലെ കൂ​ടു​തു​റ​ക്ക​ല്‍, അ​മ്പ് വെ​ഞ്ചരി​പ്പ് തി​രു​ക​ര്‍​മ​ങ്ങ​ള്‍​ക്ക് ഫാ. ​സി​ബു ക​ള്ളാ​പ​റ​മ്പി​ല്‍ കാ​ര്‍​മി​ക​നാ​കും. രാ​ത്രി 10.30ന് ​അ​മ്പ് പ്ര​ദ​ക്ഷി​ണ​ങ്ങ​ള്‍ പ​ള്ളി​യി​ല്‍ സ​മാ​പി​ക്കും.

നാ​ളെ രാ​വി​ലെ 10.15നു​ള്ള പാ​ട്ടു​കു​ര്‍​ബാ​ന​യ്ക്ക് ഫാ. ​ഷാ​ജി തെ​ക്കേ​ക്ക​ര മു​ഖ്യ​കാ​ര്‍​മി​ക​നാ​കും. ഫാ. ​ജോ​ജി ക​ല്ലി​ങ്ങ​ല്‍ സ​ന്ദേ​ശം ന​ല്‍​കും. വൈ​കി​ട്ട് 4.30ന് ​പ്ര​ദ​ക്ഷി​ണം, രാ​ത്രി ഏ​ഴു മു​ത​ല്‍ ഒ​ന്പ​തു വ​രെ ബാ​ന്‍​ഡ് മേ​ളം തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​ധാ​ന പ​രി​പാ​ടി​ക​ള്‍.

പു​ത്ത​ൻ​ചി​റ മ​ങ്കി​ടി ക​പ്പേ​ള തി​രു​നാ​ൾ

പു​ത്ത​ൻ​ചി​റ: മ​ങ്കി​ടി സെ​ന്‍റ് മേ​രീ​സ് ക​പ്പേ​ള​യി​ൽ പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ വ​ണ​ക്ക​മാ​സ​ത്തിരു​നാ​ളും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും വി​ശു​ദ്ധ മ​റി​യം ത്രേ​സ്യ​യു​ടെ​യും സം​യു​ക്ത തി​രു​നാ​ളും കൊ​ടി​യേ​റി. കു​റ്റി​ക്കാ​ട് ഫൊ​റോ​ന പ​ള്ളി അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​സെ​ൻ​ജോ മാ​ളി​യേ​ക്ക​ൽ, ഫൊ​റോ​ന വി​കാ​രി ഫാ. ​ബി​നോ​യ് പൊ​ഴോ​ലി​പ​റ​ന്പി​ൽ എ​ന്നി​വ​ർ കൊ​ടി​യേ​റ്റം, ല​ദീ​ഞ്ഞ്, നൊ​വേ​ന എ​ന്നി​വ​ക്ക് കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

പു​ത്ത​ൻ​ചി​റ ഫൊ​റോ​ന പ​ള്ളി​യു​ടെ പ​ടി​ഞ്ഞാ​റെ ക​ര​യി​ലു​ള്ള ഏ​ഴ് കു​ടും​ബ യൂ​ണി​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന തി​രു​നാ​ളി​ന്‍റെ വി​ജ​യ​ത്തി​നാ​യി അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​അ​ല​ൻ തെ​ക്കും​പു​റം, പ്ര​സു​ദേ​ന്തി മൈ​ക്കി​ൾ ജോ​ർ​ജ് മൂ​ഞ്ഞേ​ലി, തി​രു​നാ​ൾ ക​ണ്‍​വീ​ന​ർ ഡേ​വി​സ് കൊ​ര​ട്ടി​ക്കാ​ര​ൻ പ​യ്യ​പ്പി​ള്ളി, കൈ​ക്കാ​ര​ന്മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​മ്മി​റ്റി​ക​ൾ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു. ഇ​ന്നു വൈ​കീ​ട്ട് 5.30ന് ​തി​രു​നാ​ൾ കു​ർ​ബാ​ന​ക്കു​ശേ​ഷം പ്ര​ദ​ക്ഷി​ണം, നേ​ർ​ച്ച എ​ന്നി​വ ന​ട​ക്കും.

കാ​റ​ളം ഹോ​ളി ട്രി​നി​റ്റി പ​ള്ളി

കാ​റ​ളം: കാ​റ​ളം ഹോ​ളി ട്രി​നി​റ്റി ദേ​വാ​ല​യ​ത്തി​ല്‍ പ​രി​ശു​ദ്ധ ത്രി​ത്വ​ത്തി​ന്‍റെ തി​രു​നാ​ളും ഊ​ട്ടു​നേ​ര്‍​ച്ച​യും നാ​ളെ ആ​ഘോ​ഷി​ക്കും. രാ​വി​ലെ 9.30ന് ​ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​ക്ക് ബി​ഷ​പ് മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. തു​ട​ര്‍​ന്ന് ഊ​ട്ടു​നേ​ര്‍​ച്ച ഉ​ണ്ടാ​യി​രി​ക്കും. വൈ​കീ​ട്ട് ഏ​ഴി​ന് ഇ​ട​വ​ക ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ ന​ട​ക്കും. രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ജോ​സ് മ​ഞ്ഞ​ളി മു​ഖ്യാ​തി​ഥി ആ​യി​രി​ക്കും.

തി​രു​നാ​ളി​ന്‍റെ വി​ജ​യ​ത്തി​നാ​യി വി​കാ​രി ഫാ. ​ജീ​സ​ണ്‍ കാ​ട്ടൂ​ക്കാ​ര​ന്‍, കൈ​ക്കാ​ര​ന്മാ​രാ​യ ലൂ​ജി ചാ​ക്കേ​രി, പോ​ള്‍​സ​ണ്‍ വ​ട​ക്കേ​ത്ത​ല, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ജ​സ്‌​നോ ജോ​യ് കു​രു​തു​കു​ള​ങ്ങ​ര എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​പു​ല​മാ​യ ക​മ്മി​റ്റി പ്ര​വ​ര്‍​ത്തി​ക്കു​ന്നു.

Latest News

Corehub Up